കരുണാകരന്‍ ഇടതുപക്ഷത്തേക്ക്
കൊച്ചി: കെ. കരുണാകരന്‍ ഇടതുപക്ഷത്തേയ്ക്ക് നീങ്ങുന്നതായി സൂചന. കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളത്ത് ഐഗ്രൂപ്പ് പ്രവര്‍ത്തകരെ കാണുന്ന അദ്ദേഹം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ സൂചന നല്കിക്കഴിഞ്ഞു. വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സെബാസ്റ്യന്‍ പോളിന് മറയ്ക്കാനാണ് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തത്.
ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാക്കളുമായി ചില ഐ വിഭാഗം നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്. കരുണാകരന്റെ സഹായം സ്വാഗതം ചെയ്യുമെന്ന് എല്‍ഡിഎഫ് നേതാക്കളില്‍ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് ഐ വിഭാഗം അവരുടെ നിലപാട് പരസ്യമാക്കിയത്. സോണിയയുടെ നേതൃത്വത്തിലുള്ള ഹൈക്കമാന്റില്‍ നിന്ന് ഐ വിഭാഗത്തിന് നീതികിട്ടില്ലെന്ന് കരുണാകരന്‍ അണികളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഐ വിഭാഗം നേതാക്കളുമായി കരുണാകരന്‍ ഇടതുപക്ഷത്തേയ്ക്ക് നീങ്ങുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്തുവരുന്നതായും അറിയുന്നു. ഇതിനോട് ഐ വിഭാഗത്തില്‍ പലരും അനുകൂലനിലപാട് പ്രകടിപ്പിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications