ഐയുമായി കൂട്ട് : സിപിഎമ്മിന് സമ്മതം
കൊച്ചി: കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ വിഭാഗവുമായി ധാരണയാവാമെന്ന് സിപിഎം തത്വത്തില്‍ സമ്മതിച്ചു. സിപിഎം സംസ്ഥാനനേതൃത്വം ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി അറിയുന്നു.
സഹകരണതീരുമാനം സിപിഎം സെക്രട്ടേറിയറ്റ് തത്വത്തില്‍ അംഗീകരിച്ചതായി ഒരു പാര്‍ട്ടി വക്താവ് അറിയിച്ചു. എറണാകുളം ഉപതിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. സിപിഎം നേതാക്കള്‍ ഇടതുമുന്നണിയിലെ മറ്റ് നേതാക്കളുമായി ഇക്കാര്യം ചര്‍ച്ചചെയ്തിട്ടുണ്ട്.
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഐ വിഭാഗവും സിപിഎമ്മും തമ്മില്‍ സഹകരിയ്ക്കുക. ഈ നീക്കത്തില്‍ ഐ വിഭാഗത്തിന്റെ 23 എംഎല്‍എമാരും ഒപ്പമുണ്ടാകും.












Click it and Unblock the Notifications