ഇനി ടിവി ഓണ്‍ ചെയ്യൂ: കരുണാകരന്‍
കൊച്ചി: എല്ലാ വീട്ടിലും ടിവി ഉണ്ടല്ലോ. പോയി ഓണാക്കൂ, വാര്‍ത്ത തുടങ്ങാറായി- ലീഡര്‍ അണികളോട് ഇത്രയും പറഞ്ഞപ്പോള്‍ എല്ലാവരിലും ചിരിപൊട്ടുന്നു.
അതെ കെ. കരുണാകരന്‍ ടിവിയുടെ മഹത്വത്തെക്കുറിച്ച് ഐ ഗ്രൂപ്പിലെ അണികള്‍ക്കായി വിവരിയ്ക്കുമ്പോള്‍ വാക്കുകള്‍ക്കുള്ളിലെ യഥാര്‍ത്ഥഅര്‍ത്ഥം എല്ലാവര്‍ക്കും പിടികിട്ടുന്നു. അത് മറ്റൊന്നുമല്ല, ഇടതുസ്ഥാനാര്‍ത്ഥി സെബാസ്റ്യന്‍ പോളിന് ടിവി അടയാളത്തില്‍ വോട്ട് രേഖപ്പെടുത്താനുള്ള ആഹ്വാനം തന്നെ.
പറവൂരിലും ആലുവയിലും കഴിഞ്ഞ ദിവസം കരുണാകരന്‍ ഐ ഗ്രൂപ്പിലെ പ്രാദേശിക നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലുടനീളം ടിവിയാണ് തെളിഞ്ഞ് നിന്നത്. ഓണക്കാലം ടിവി വാങ്ങാന്‍ പറ്റിയ കാലമാണെന്നും കരുണാകരന്‍ പറഞ്ഞു. സെബാസ്റ്യന്‍ പോളിന് വോട്ട് മറിയ്ക്കാനുള്ള ആഹ്വാനം ഒളിഞ്ഞും തെളിഞ്ഞും ലീഡര്‍ അണികള്‍ക്ക് നല്കുകയാണ്.
23ന് (അന്നാണ് എറണാകുളം ഉപതിരഞ്ഞെടുപ്പ്) നിങ്ങള്‍ ടിവി കാണണം. ഇന്ദിരാഗാന്ധിയാണ് ടിവിയ്ക്ക് നാട്ടില്‍ ഇത്രയും പ്രചാരമുണ്ടാക്കിയത്. ടിവിയ്ക്കിപ്പോള്‍ പ്രേക്ഷകര്‍ കൂടുതലാണ്. - കരുണാകരന്‍ വിവരിച്ചു.












Click it and Unblock the Notifications