Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരനോട്ടം മെഗാഷോ ഞായറാഴ്ച

തിരുവനന്തപുരം: അഭിനയജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിനെ ആദരിക്കുന്ന തിരനോട്ടം പരിപാടിയുടെ ഭാഗമായി നടക്കുന്ന മെഗാഷോ സപ്തംബര്‍ 14 ഞായറാഴ്ച വൈകീട്ട് നടക്കും.

എം. ജി. കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിക്ക് വൈകീട്ട് ആറരയോടെയാണ് തുടക്കം. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

എം. ജി. കോളജ് ഗ്രൗണ്ടിലെ പ്രേംനസീര്‍ സ്ക്വയറില്‍ നടക്കുന്ന പരിപാടി 25,000 പേര്‍ക്ക് കാണാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വിവിധ കലാപരിപാടികളാണ് മെഗാഷോയില്‍ നടക്കുന്നത്.

മോഹന്‍ലാലിന്റെ അഭിയനജീവിതത്തിലെ വളര്‍ച്ച കാണിക്കുന്ന പ്രധാന മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനരംഗങ്ങള്‍ പുനരാവിഷ്കരിക്കും. നടീനടന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ലഘുനാടകങ്ങളമുണ്ടാവും.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി, കേന്ദ്രമന്ത്രിമാരായ ഒ. രാജഗോപാല്‍, പി. സി. തോമസ്, ചലച്ചിത്ര സംവിധായകന്‍ രാംഗോപാല്‍വര്‍മ, സുനില്‍ ഷെട്ടി, മമ്മൂട്ടി, വിജയകാന്ത് തുടങ്ങിയവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+