Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മുമായി സഹകരിക്കില്ല: രമേശ്

കൊച്ചി: സി പി എമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും തയ്യാറാവില്ലെന്ന് എ ഐ സി സി സെക്രട്ടറി രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസും സി പി എമ്മും സഹകരിക്കണമെന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു രമേശ്. മുരളീധരന്‍ ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് തനിക്കറിയില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

ബി ജെ പിയുടെ വര്‍ഗീയതയ്ക്കെതിരെ പാര്‍ലമെന്റിനകത്ത് ചീല നീക്കുപോക്കുകളുണ്ടാക്കുന്നതിനപ്പുറം സി പി എമ്മുമായി യാതൊരു ധാരണയ്ക്കും കോണ്‍ഗ്രസ് തയ്യാറാവില്ല.

സി പി എമ്മുമായി സഹകരിക്കുന്നത് കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു തരത്തിലും ഗുണകരമാവില്ല. സി പി എമ്മുകാര്‍ക്കെതിരെ കോണ്‍ഗ്രസിന്റെ വ്യക്തിത്വം നിലനിര്‍ത്തിയവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഐ ഗ്രൂപ്പ് ഭിന്നിച്ചുനില്‍ക്കുന്നത് എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തെ ഒരു തരത്തിലും ബാധാക്കില്ലെന്നും രമേശ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+