കരുണാകരനും സര്‍ക്കാരിനും സുപ്രിം കോടതി നോട്ടീസ്
ദില്ലി: പാമോലിന്‍ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ സുപ്രിം കോടതി മുന്‍മുഖ്യമന്ത്രി കെ. കരുണാകരനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസയച്ചു.
കേസില്‍ കക്ഷിചേര്‍ക്കണമെന്ന അപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അച്യുതാനന്ദന്‍ സുപ്രിം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റിസ് വി. എന്‍. ഖരെ, ജസ്റിസുമാരായ ബ്രിജേഷ് കുമാര്‍, എസ്. ബി. സിന്‍ഹ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നോട്ടീസയച്ചത്. നോട്ടീസിന് മറുപടി നല്‍കാന്‍ രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.
കേസില്‍ പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയത്.
കരുണാകരന്‍ ഗ്രൂപ്പ് പിന്തുണ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ വീഴുമെന്നിരിക്കെ കരുണാകരനെതിരായ നടപടികള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ കക്ഷി ചേര്‍ക്കണമെന്നാണ് അച്യുതാനന്ദന്റെ ആവശ്യം.












Click it and Unblock the Notifications