സ്റെയിന്‍സ് വധം: ദാരാസിംഗും കൂട്ടരും കുറ്റക്കാര്‍
ഭുവനേശ്വര്‍: ഗ്രഹാം സ്റെയിന്‍സ് വധക്കേസില്‍ ദാരാസിംഗും മറ്റ് 12 പേരും കുറ്റക്കാരാണെന്ന് ഭുവനേശ്വര്‍ കോടതി വിധിച്ചു. സപ്തംബര്‍ 22ന് കോടതി പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120ബി, 148, 149, 435, 436, 302 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റവാളികളാണെന്ന് വിധിച്ചത്. പ്രതികളിലൊരാളായ അനിരുദ്ധ ദന്‍ദാപതിനെ തെളിവില്ലാത്തതു മൂലം വെറുതെവിട്ടു.
അതേ സമയം തന്റെ ഭര്‍ത്താവിനെ കൊന്നവരോട് താന്‍ ക്ഷമിച്ചിരിക്കുന്നുവെന്ന് കോടതിവിധിക്ക് ശേഷം സ്റെയിന്‍സിന്റെ വിധവ ഗ്ലാഡിസ് പറഞ്ഞു. ഇക്കാര്യം താന്‍ നേരത്തെ പറഞ്ഞിരുന്നതാണെന്നും അതില്‍ മാറ്റമില്ലെന്നും ഗ്ലാഡിസ് വ്യക്തമാക്കി.
നാല് വര്‍ഷം മുമ്പാണ് ആസ്ട്രേലിയന്‍ മിഷണറിയായ ഗ്രഹാം സ്റെയിന്‍സിനെയും രണ്ട് മക്കളെയും ദാരാസിംഗും കൂട്ടരും ചുട്ടുകൊന്നത്.












Click it and Unblock the Notifications