മന്ത്രിയുടെ പേരില്‍ തട്ടിപ്പ്: ഒരാള്‍ പിടിയില്‍
തിരുവനന്തപുരം: തന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന വനംമന്ത്രി കെ. സുധാകരന്റെ പരാതിയെ തുടര്‍ന്ന് പാളയം പൊലീസ് അറസ്റ് ചെയ്തു.
കണ്ണൂര്‍ സ്വദേശിയായ ബൈജു(30)വാണ് സപ്തംബര്‍ 13 ശനിയാഴ്ച രാത്രി അറസ്റിലായത്.
മന്ത്രിയുമായുള്ള ബന്ധം ദുരുപയോഗപ്പെടുത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മന്ത്രി വഴി ചില കാര്യങ്ങള്‍ ചെയ്തുതരാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ വ്യവസായിയായ രാജീവ് മാത്യുവില്‍ നിന്നും ഇയാള്‍ ഏതാനും ലക്ഷം രൂപയും ഒരു കാറും വാങ്ങിയതായി മന്ത്രിയുടെ പരാതിയില്‍ പറഞ്ഞു.
മന്ത്രിയുമായി താന്‍ കുറച്ചു വര്‍ഷമായി അടുപ്പത്തിലാണെന്ന് ബൈജു പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications