കണ്‍വെന്‍ഷന്‍ ഹിന്ദുവിരുദ്ധം: ബിജെപി
കോഴിക്കോട്: മാറാട് പ്രശ്നത്തില്‍ യു ഡി എഫും എല്‍ ഡി എഫും കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത കണ്‍വെന്‍ഷന്‍ ഹിന്ദുവിരുദ്ധ കണ്‍വെന്‍ഷനായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിളള.
സപ്തംബര്‍ 15 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
മാറാട് പുനരധിവാസത്തെ എതിര്‍ക്കുന്നുവെന്ന് പ്രചരിപ്പിച്ച് ബി ജെ പിയെ അപകീര്‍ത്തിപ്പെടുത്താനാണ് കോണ്‍ഗ്രസും സി പി എമ്മും ശ്രമിക്കുന്നത്. ബി ജെ പി പുനരധിവാസത്തിന് എതിരല്ല. പുനരധിവാസത്തിന് നടപടി സ്വീകരിക്കുന്നതിന് മുമ്പ് എല്ലാ വിഭാഗം ജനങ്ങളെയും വിശ്വാസത്തിലെടുക്കണെമന്ന് മാത്രമാണ് ബി ജെ പി ആവശ്യപ്പെടുന്നത്.
മാറാട് പുനരധിവാസത്തില്‍ യു ഡി എഫിനും എല്‍ ഡി എഫിനും പെട്ടെന്നുണ്ടായ താത്പര്യം എറണാകുളം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ളതു മാത്രമാണ്. ബി ജെ പി ഇതുവരെ മാറാട് പ്രശ്നം ഒരു തിരഞ്ഞെടുപ്പ് പ്രശ്നമാക്കിയിട്ടില്ല. അതേ സമയം ഇരുമുന്നണികളും മാറാട് പ്രശ്നം പറഞ്ഞ് വോട്ടുണ്ടാക്കാനാണ് ശ്രമിക്കുന്നത്- ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.












Click it and Unblock the Notifications