മാറാട്: കര്‍മപരിപാടികള്‍ സപ്തം.21 മുതല്‍
കോഴിക്കോട്: മാറാട് പുനരധിവാസത്തിനുള്ള കര്‍മപരിപാടികള്‍ സപ്തംബര്‍ 21ന് തുടങ്ങാന്‍ സര്‍വകക്ഷി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
ഇതിനായി ഡി സി സി പ്രസിഡന്റ് എം. വീരാന്‍കുട്ടി ചെയര്‍മാനായി മാറാട് ഐക്യദാര്‍ഢ്യ സംരക്ഷ സമിതി രൂപീകരിച്ചു. സി പി എം ജില്ലാ സെക്രട്ടറി വി. വി. ദക്ഷിണാമൂര്‍ത്തിയാണ് സമിതി ജനറല്‍ കണ്‍വീനര്‍.
കോണ്‍ഗ്രസ്, സി പി എം, സി പി ഐ, മുസ്ലിം ലീഗ്, ജനതാദള്‍, കേരള കോണ്‍ഗ്രസ് വിവിധ ഗ്രൂപ്പുകള്‍, കോണ്‍ഗ്രസ്- എസ്, ആര്‍ എസ് പി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ സമിതിയില്‍ അംഗങ്ങളാണ്. സമിതിയുടെ ആദ്യപരിപാടിയെന്ന നിലയില്‍ സപ്തംബര്‍ 21 മുതല്‍ മൂന്ന് ദിവസത്തെ ബോധവത്കരണ ജാഥ നടത്തും.
പുനരധിവാസത്തിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയം പിന്തുണച്ചു. പുനരധിവാസ ശ്രമങ്ങളെ അട്ടിമറിക്കാനുള്ള സംഘ്പരിവാറിന്റെ നീക്കത്തെ ശക്തമായി നേരിടണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
സി പി എം പോളിറ്റ് ബ്യൂറോ അംഗം ഇ. കെ. നായനാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. കെ. ഇ. ഇസ്മയില്‍ (സി പി ഐ), പി. കെ. കെ. ബാവ (മുസ്ലിം ലീഗ്), അഡ്വ. എം. കെ. പ്രേമനാഥ് (ജനതാദള്‍), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്-എസ്) തുടങ്ങിയവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications