Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിനെത്തിയത് ഗുണമില്ലാത്ത പാല്‍

കൊച്ചി: ഓണക്കാലത്ത് വിപണിയിലെത്തിയ പാലില്‍ അമ്പത് ശതമാനത്തിലേറെയും ഗുണനിലവാരമില്ലാത്തതാണെന്ന് സംസ്ഥാന ഡയറി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ എറണാകുളം യൂണിറ്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഗുണനിലവാരം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് അമ്പത് ശതമാനത്തിലേറെ പാലും വിപണിയിലിറക്കിയിരിക്കുന്നതെന്ന് പഠനത്തില്‍ വെളിപ്പെട്ടു. പരിശോധിച്ച 107 സാമ്പിളുകളില്‍ 56 ശതമാനത്തിലും ആവശ്യമായ സോളിഡ് നോണ്‍ ഫാറ്റ് ഉണ്ടായിരുന്നില്ല.

തിരുവനന്തപുരത്തും സമാനമായ പരിശോധന സപ്തംബര്‍ ഒന്ന് മുതല്‍ ആറ് വരെ നടത്തിയിരുന്നു. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല. ഡയറി വകുപ്പ് എല്ലാ ജില്ലകളിലും മാസത്തില്‍ നടത്തുന്ന പരിശോധനയിലും ഗുണനിലവാരം പാലിക്കാത്ത പാല്‍ കണ്ടെത്തി.

ആവശ്യമായ സോളിഡ് നോണ്‍ ഫാറ്റിന്റെ അളവ് നിലനിര്‍ത്താന്‍ ചില ബ്രാന്റുകള്‍ പാല്‍പ്പൊടിയും അന്നജവും ബാര്‍ലിയും ചോറിന്റെ കുഴമ്പും ഉപയോഗിക്കുന്നതായി കണ്ടെത്തി.

ഗുണനിലവാരം കുറഞ്ഞ പാല്‍വില്‍ക്കുന്നത് തടയാന്‍ ഉപഭോക്താക്കള്‍ മുന്നോട്ടുവരുന്നതാണ് ഫലപ്രദമായ മാര്‍ഗമെന്ന് ഡയറി ഡവലപ്പ്മെന്റ് വകുപ്പ് ഡയറക്ടര്‍ പി. ആനന്ദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+