കൊല: 13 സി പി എം പ്രവര്‍ത്തകര്‍ കൂടി പിടിയില്‍
കാഞ്ഞങ്ങാട്: ആര്‍ എസ് എസ് പ്രവര്‍ത്തകനായ മാണിക്കോത്ത് ജയചന്ദ്രനെ വെട്ടിക്കൊന്ന കേസില്‍ 13 സി പി എം പ്രവര്‍ത്തകര്‍ കൂടി അറസ്റിലായി.
ഇതോടെ കേസില്‍ അറസ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 20 ആയി. സി പി എം അജനുര്‍ ബ്രാഞ്ച് സെക്രട്ടറി സി. കുഞ്ഞിക്കണ്ണനും അറസ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഹോസ്ദുര്‍ഗ് താലൂക്കിലെ ചാലിങ്കല്‍, വെള്ളിക്കോത്ത് പ്രദേശങ്ങളില്‍ നിന്ന് സപ്തംബര്‍ 15 തിങ്കളാഴ്ചായണ് 13 പേരെ പൊലീസ് അറസ്റ് ചെയ്തത്.
സപ്തംബര്‍ 12ന് ആറ് സി പി എം പ്രവര്‍ത്തകരെയും സപ്തംബര്‍ 13ന് ഒരു സി പി എം പ്രവര്‍ത്തകനെയും അറസ്റ് ചെയ്തിരുന്നു.
സപ്തംബര്‍ എട്ടിനാണ് സി പി എം പ്രവര്‍ത്തകരെന്ന് ആരോപിക്കപ്പെടുന്ന ഒരു സംഘം പേര്‍ ജയചന്ദ്രനെ കൊലപ്പെടുത്തിയത്. കൊലയെ തുടര്‍ന്ന് പൊലീസ് ഹോസ്ദുര്‍ഗ് താലൂക്കിലെ ചില പ്രദേശങ്ങളില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.












Click it and Unblock the Notifications