കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്ക കോള ഫാക്ടറി സന്ദര്‍ശനം റദ്ദാക്കി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലാച്ചിമട കൊക്ക കോള ഫാക്ടറിയില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി സന്ദര്‍ശനം നടത്താനുള്ള പരിപാടി റദ്ദാക്കി.

സപ്തംബര്‍ 15 തിങ്കളാഴ്ചയാണ് കമ്മിറ്റി ഫാക്ടറി സന്ദര്‍ശിക്കാനിരുന്നത്. എന്നാല്‍ സ്പീക്കര്‍ വക്കം പുരുഷത്തോമന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കുകയാണെന്ന് സബജക്ട് കമ്മിറ്റി ചെയര്‍മാനും ജലസേചനമന്ത്രിയുമായ ടി. എം. ജേക്കബ് അറിയിച്ചു.

സന്ദര്‍ശനത്തിന് അനുമതി നിഷേധിക്കാനുള്ള കാരണം സ്പീക്കര്‍ വെളിപ്പെടുത്തിയിട്ടില്ല. പ്ലാച്ചിമടയിലെ ഫാക്ടറി പുറത്തുവിടുന്ന മാലിന്യങ്ങളില്‍ വിഷമുണ്ടെന്നും ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന കോളയില്‍ കീടനാനിശിനിയുടെ അംശമുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സബ്ജക്ട് കമ്മിറ്റി ഫാക്ടറി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച അറിയിപ്പും പുറപ്പെടുവിച്ചിരുന്നു.

അതേ സമയം അനുമതി നല്‍കാത്തതിനെ കുറിച്ച് സ്പീക്കര്‍ വ്യക്തമായ വിശദീകരണം നല്‍കിയില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X