തോമസിനെ പുറത്താക്കണം: ഭാര്‍ഗവന്‍
തിരുവനന്തപുരം: പലസ്തീനികളെ കൂട്ടക്കൊല ചെയ്ത ഇസ്രായേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ആദരിച്ച മന്ത്രി കെ. വി. തോമസിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ആവശ്യപ്പെട്ടു.
ഷാരോണിനുള്ള മുസ്ലിം വിരോധം തന്നെയാണോ തോമസിനുമുള്ളതെന്ന് വ്യക്തമാക്കണമെന്ന് ഭാര്‍ഗവന്‍ പറഞ്ഞു. സപ്തംബര്‍ 15 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തില്‍ വിശ്വസിക്കാത്ത ആന്റണി സര്‍ക്കാരിനോട് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ആന്റണി സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 18ന് കളക്ടറേറ്റുകള്‍ ഉപരോധിക്കും.












Click it and Unblock the Notifications