Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനുമായി സഹകരിക്കാം

കൊച്ചി: കോണ്‍ഗ്രസില്‍ ഭിന്നിച്ചുനില്‍ക്കുന്ന ഐ ഗ്രൂപ്പുമായി സഹകരിക്കാന്‍ കെ. കരുണാകരനെതിരെ പാമൊലിന്‍ കേസ് തടസമാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍.

സപ്തംബര്‍ 15 തിങ്കളാഴ്ച കൊച്ചി പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാമോയില്‍ കേസ് രാഷ്ട്രീയ വൈരാഗ്യം മൂലമാണുണ്ടായതെന്നാണ് കരുണാകരന്റെ ആരോപംണം. എന്നാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കാനാണ് സുപ്രിം കോടതിയെ സമീപിച്ചത്.

കരുണാകരനോടുള്ള നിലപാടില്‍ മാറ്റം വന്നുവെന്ന സൂചന അച്യുതാനന്ദന്റെ വാക്കുകളിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കരുണാകരന്റെ നിലപാട് അനുസരിച്ചായിരിക്കും തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

സി പി എം ദുര്‍ബലമായിടത്ത് ബി ജെ പിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. എന്നാല്‍ ഇത് ദേശവ്യാപകമാണെന്ന പ്രചാരണം തെറ്റാണ്- അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+