ഡബ്ല്യുടിഒ സമ്മേളനം പരാജയപ്പെട്ടു
കാന്‍കൂണ്‍: ലോകവ്യാപാര സംഘടനയുടെ കാണ്‍കൂണിലെ സമ്മേളനം ഒരു ധാരണയിലെത്താനാവാതെ പരാജയപ്പെട്ടു. അവസാന നിമിഷത്തില്‍ ഒരു അഭിപ്രായ സമന്വയത്തിന് ശ്രമമുണ്ടായെങ്കിലും സിങ്കപ്പൂര്‍ പ്രശ്നത്തിന്റെ പേരില്‍ സമ്മേളനം അലങ്കോലപ്പെടുകയായിരുന്നു.
വ്യാപാര ചര്‍ച്ചകളുടെ ഭാഗമായി സിങ്കപ്പൂര്‍ പ്രശ്നങ്ങള്‍ എന്നറിയപ്പെടുന്നവയെ സ്വീകരിക്കാന്‍ വിസമ്മതിച്ച ആഫ്രിക്കന്‍ രാജ്യങ്ങള്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
അതേ സമയം കൃഷിയെ സംബന്ധിച്ച തങ്ങളുടെ നിലപാട് അവതരിപ്പിക്കാന്‍ കഴിഞ്ഞതിലെങ്കിലും തങ്ങള്‍ക്ക് സംതൃപ്തിയുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.
148 രാജ്യങ്ങളുടെ പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അംഗീകരിച്ച പുതുക്കിയ നയരേഖ അസ്വീകാര്യമാണെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള എഴുപതോളം രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications