സെല്ലുലാര്‍ ഫോണ്‍ ആന്റിന വരുന്നു
കോട്ടയം: മൊബൈല്‍ ഫോണുകള്‍ക്ക് സിഗ്നല്‍ ലഭിക്കാത്ത സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന സെല്ലുലാര്‍ ഫോണ്‍ ആന്റിന വിപണിയിലെത്തുന്നു. കോട്ടയം മല്ലപ്പള്ളി വടക്കേടത്ത് ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനായ ഐസക് തോമസാണ് ഈ ആന്റിന വികസിപ്പിച്ചെടുത്തത്.
മൂന്ന് തരം ആന്റിനയാണ് തോമസ് ഐസക് വികസിപ്പിച്ചെടുത്തിട്ടുള്ളത്. മൊബൈല്‍ ഫോണുകള്‍ക്ക് സിഗ്നല്‍ തീരെ ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഇടവിട്ട് സിഗ്നല്‍ ലഭിക്കുന്ന സ്ഥലങ്ങളിലും ആവശ്യത്തിന് അനുസരിച്ച് ഈ ആന്റിനകള്‍ ഉപയോഗിക്കാം.
മൊബൈല്‍ ഫോണുകള്‍ക്ക് സിഗ്നല്‍ തീരെ ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന ആന്റിനക്ക് 3500 രൂപയാണ് വില. ടവറില്‍ നിന്നും 20 കിലോമീറ്ററിനുള്ളില്‍ സിഗ്നല്‍ ഇടവിട്ട് ലഭിക്കുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്നതിന് 2500 രൂപ വില വരും. സിഗ്നല്‍ ലഭ്യമാവുന്ന സ്ഥലങ്ങളില്‍ ഉപയോഗിക്കാവുന്ന ആന്റിനക്ക് 1750 രൂപ.












Click it and Unblock the Notifications