കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്‍ഷിറാം ആശുപത്രിയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ബഹുജന്‍സമാജ്വാദി പാര്‍ട്ടി നേതാവ് കാന്‍ഷിറാമിനെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ബത്ര ആശുപത്രിയില്‍ അദ്ദേഹമിപ്പോള്‍ ചികിത്സയിലാണ്.

ഹൈദരാബാദില്‍ നിന്നും പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ദില്ലിയിലെത്തിച്ചത്. രോഗനില മെച്ചപ്പെടുന്നുണ്ടെന്നും പക്ഷെ കുറഞ്ഞ പക്ഷം അദ്ദേഹം ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെയാണ് തലച്ചോറിന്റെ വലത്തേഭാഗത്ത് രക്തസമ്മര്‍ദ്ദത്തെതുടര്‍ന്ന് ആഘാതമുണ്ടായത്. തുടര്‍ന്ന് അദ്ദേഹം ഹൈദരാബാദിലെ നിസാം ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. സപ്തംബര്‍ 16 ചൊവാഴ്ച മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X