ഹുസൈന്റെ പിറന്നാള്‍ ആശുപത്രിയില്‍
മുംബൈ: ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ 88ാം പിറന്നാള്‍ സപ്തംബര്‍ 17 ബുധനാഴ്ച ആഘോഷിയ്ക്കും. പക്ഷെ ആഘോഷങ്ങള്‍ ആശുപത്രിയിലാണെന്ന് മാത്രം.
ശാരീരികക്ഷീണത്തെ തുടര്‍ന്നാണ് എം.എഫ്. ഹുസൈനെ കഴിഞ്ഞ ദിവസം ആശുപത്രിയിലാക്കിയത്. ദക്ഷിണമുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം 88ാം ജന്മദിനം ആഘോഷിയ്ക്കാനാണ് ഹുസൈന്റെ പരിപാടി.
തുടര്‍ച്ചയായ യാത്രകള്‍ മൂലമുള്ള ക്ഷീണം കാരണമാണ് ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ ഷഫാത്ത് ഹുസൈന്‍ പറഞ്ഞു. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലുള്ള ചെറുമകന്‍ സലാമത്ത് ഹുസൈന്‍ ഇന്ത്യയിലെത്തി. ഹുസൈന്റെ നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ആഘോഷച്ചടങ്ങില്‍ പങ്കെടുക്കും.












Click it and Unblock the Notifications