കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെഹല്‍ക ആഴ്ചപ്പത്രം ആറ് നഗരങ്ങളില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: തെഹല്‍കയുടെ ഇംഗ്ലീഷ് പത്രം തെഹല്‍ക- - ദി പീപ്പിള്‍സ് പേപ്പര്‍ ആറ് നഗരങ്ങളില്‍ പുറത്തിറക്കും. ആഴ്ചയിലൊരിക്കലാണ് പത്രം പ്രസിദ്ധീകരിക്കുന്നത്.

ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പൂന എന്നീ നഗരങ്ങളിലാണ് പത്രം ആദ്യം പുറത്തിറക്കുന്നത്. ടെഹല്‍ക. കോമിന്റെ ഉടമസ്ഥതയിലുള്ള പത്രം നവംബര്‍ എട്ടാം തീയതി മുതലാണ് പുറത്തിറങ്ങുന്നത്.

മുന്‍കൂട്ടി വരിക്കാരെ ചേര്‍ത്താണ് പത്രത്തിന് ഫണ്ട് ശേഖരിക്കുന്നതെന്ന് തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാല്‍ പറഞ്ഞു. 40,000 ഓളം വരിക്കാരെ പത്രം പുറത്തിറങ്ങുന്നതിന് മുമ്പ് ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.

സ്ഥാപക വരിക്കാരായി ഗോദ്റജ്, ഡോ. പ്രതാപ് റെഡ്ഢി (അപ്പോളോ ആശുപത്രി), എഴുത്തുകാരിയായ ശോഭാഡേ, നടി ശബാനാ ആസ്മി, ചലച്ചിത്ര സംവിധായകരായ മഹേഷ് ഭട്ട്, ശ്യാം ഭട്ട്, മീരാ നായര്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ലക്ഷം രൂപയാണ് സ്ഥാപക വരിക്കാരില്‍ നിന്നും വാങ്ങുന്നത്.

വരിക്കാരെ ചേര്‍ക്കുന്നതിലൂടെ മാത്രമാണ് ഫണ്ട് ശേഖരണം നടത്തുന്നതെന്ന് തേജ്പാല്‍ വ്യക്തമാക്കി. വാര്‍ഷിക വരിസംഖ്യ 520 രൂപയാണ്. രണ്ട് വര്‍ഷത്തേക്ക് വരിക്കാരാവുന്നതിന് 990 രൂപയുംം മൂന്ന് വര്‍ഷത്തേക്ക് വരിക്കാരാവുന്നതിന് 1450 രൂപയുമാണ് നിരക്ക്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X