നെന്മാറയില്‍ സംഘര്‍ഷം
നെന്മാറ: സി പി എം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തിലും പെട്ട പത്തോളം പേര്‍ക്കെതിരെ നെന്മാറ പൊലീസ് കേസെടുത്തു.
സപ്തംബര്‍ 15 തിങ്കളാഴ്ച രാത്രി നെന്മാറയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജുവിന്റെ വീട്ടില്‍ കയറി ഏതാനും സി പി എം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് സി പി എം പ്രവര്‍ത്തകനായ വിത്തനശേരി ഹമീദിന്റെ മകന്‍ ബാബുവിനെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.
തിരുവോണദിവസം നെന്മാറയില്‍ സി പി എം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് പുതിയ സംഭവവികാസങ്ങള്‍.












Click it and Unblock the Notifications