തിരുവനന്തപുരം ദൂരദര്‍ശന്‍ ഡിജിറ്റലിലേക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ദൂരദര്‍ശന്‍, എഐആര്‍ കേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ സംപ്രേഷണം വരുന്നു. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഈ പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരം, കൊച്ചി, കോന്നി എന്നിവിടങ്ങളില്‍ ഓരോ എഫ്എം ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോന്നിയില്‍ സമ്പൂര്‍ണ്ണനിലയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു റേഡിയോ സ്റേഷന്‍ സ്ഥാപിയ്ക്കും. - അദ്ദേഹം പറഞ്ഞു.
പക്ഷെ ദൂരദര്‍ശന്‍, എഐആര്‍ കേന്ദ്രങ്ങളില്‍ എന്ന് മുതല്‍ ഡിജിറ്റല്‍ സംപ്രേഷണം വരുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല. വ്യാജവീഡിയോ കസെറ്റുകള്‍ തടയാന്‍ വീഡിയോ പാര്‍ലറുകളില്‍ സംസ്ഥാനസര്‍ക്കാര്‍ ലൈസന്‍സ് സംവിധാനം കൊണ്ട് വരുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications