ബലംപ്രയോഗിച്ചും പുനരധിവാസം: ഡിജിപി
തൃശൂര്‍: മാറാട് പുനരധിവാസത്തിന് വേണ്ടിവന്നാല്‍ ബലംപ്രയോഗം നടത്തുമെന്ന് ഡി.ജി.പി ഹോര്‍മീസ് തരകന്‍ വ്യക്തമാക്കി. തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.
പുനരധിവസിപ്പിക്കുക എന്നത് പൊലീസിന്റെ ചുമതലയല്ല. എന്നാല്‍ പുനരധിവസിപ്പിക്കുന്നവരെ സംരക്ഷിക്കുവാന്‍ പൊലീസിന് ബാദ്ധ്യതയുണ്ടെന്ന് ഡി.ജി.പി പറഞ്ഞു.
പുനരധിവാസത്തെ കായികമായി നേരിടാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ പൊലീസ് കൈയും കൊട്ടിനോക്കി നില്‍ക്കില്ല. തടസം നില്‍ക്കുന്നവരെ ശക്തമായിത്തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications