Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഒരാഴ്ച മദ്യവില്പനയില്ല

കൊച്ചി: സപ്തംബറില്‍ മദ്യവില്പന നിരോധിക്കപ്പെട്ട ദിവസങ്ങള്‍ ഏറിയത് എറണാകുളം ജില്ലയിലെ ബീവറേജസ് കോര്‍പ്പറേഷന്റെയും ബാര്‍ ഉടമകളുടെയും വരുമാനത്തെ സാരമായി ബാധിക്കും.

എറണാകുളം ഉപതിരഞ്ഞെടുപ്പും മാതാ അമൃതാനന്ദമയിയുടെ അമ്പതാം ജന്മദിനാഘോഷവും മൂലം ഇത്തവണ ഒരാഴ്ചയോളം മദ്യവില്പന നിരോധിക്കപ്പെടും. ശ്രീനാരായണഗുരു സമാധി ദിനമായ സപ്തംബര്‍ 21 ന് മദ്യവില്പന പാടില്ല. എറണാകുളം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും മദ്യവില്പനക്ക് നിരോധനമാണ്. വോട്ടെണ്ണല്‍ ദിവസമായ സപ്തംബര്‍ 29നും സ്ഥിതി ഇതുതന്നെ.

അമൃതവര്‍ഷം നടക്കുന്ന ദിവസങ്ങളിലും മദ്യവില്പനക്ക് നിരോധനമുണ്ടാവാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഒരാഴ്ച മുഴുവന്‍ മദ്യനിരോധനമായിരിക്കും.

60 ലക്ഷം രൂപ ദിവസം വരുമാനമുണ്ടാക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനത്തെ ഇത് കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്തെ മദ്യവില്പനയില്‍ 22 ശതമാനവും നടക്കുന്നത് എറണാകുളം ജില്ലയിലാണ്.

128 ബാര്‍ ഹോട്ടലുകളാണ് എറണാകുളം ജില്ലയിലുള്ളത്. ഇവയെല്ലാം കൂടി ഒരു ദിവസമുണ്ടാക്കുന്ന വരുമാനം 40 ലക്ഷത്തോളം വരും. ഒരാഴ്ചയോളം മദ്യം നിരോധിക്കപ്പെടുന്നത് തങ്ങളുടെ കച്ചവടത്തെ സാരമായി ബാധിക്കുമെന്ന് ബാര്‍ ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.

വിനോദസഞ്ചാരികള്‍ കൂടുതലായെത്തുന്ന സമയമായതിനാല്‍ വിനോദസഞ്ചാര മേഖലയെയും മദ്യവില്പന നിരോധനം സാരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+