ആഗോളവത്കരണം:മാനുഷികമുഖം വേണം
കൊച്ചി: ആഗോളവത്കരണ പ്രക്രിയ ജനാധിപത്യവത്കരിക്കപ്പെടണമെന്നും മൂന്നാം ലോക രാജ്യങ്ങളുടെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
2002ലെ ബിസിനസ് ദീപിക എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോളവത്കരണത്തിന്റെ കാര്യത്തില്‍ നമ്മുടെ നിലപാട് വ്യക്തമാണ്. ആഗോളവത്കരണം വരുന്നത് മാനുഷികമുഖത്തോടെയാവണം.
വ്യാവസായിക രംഗത്ത് ഇന്ത്യയുടെ സ്ഥിതി മാറിവരികയാണ്. ഔഷധച്ചെടി കയറ്റുമതി രംഗത്തും വിവരസാങ്കേതികവിദ്യാ രംഗത്തും ഏറെ മുന്നേറാന്‍ ഇന്ത്യയ്ക്കായി. വിവരസാങ്കേതികവിദ്യാരംഗത്തുണ്ടാക്കിയ നേട്ടം ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലാണ് ഇനി നാം കൈവരിക്കാന്‍ പോവുന്നത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ വളര്‍ച്ചാനിരക്ക് എട്ട് മുതല്‍ 10 വരെ ശതമാനമാണ്.
സാമ്പത്തിക വളര്‍ച്ചയില്ലാതെ സാമൂഹിക നീതി ഉറപ്പാക്കുക സാധ്യമല്ല. ഇന്ത്യയിലെ പ്രമുഖ വ്യവസായികള്‍ മത്സരരംഗത്ത് മുന്നിലെത്താനും ഗുണനിലവാരത്തില്‍ പിന്നോക്കം പോവാതിരിക്കാനും പ്രത്യേക ശ്രദ്ധ കാട്ടുന്നുണ്ട്.
സര്‍ക്കാര്‍ സംസ്ഥാനത്ത് നിക്ഷേപക സൗഹൃദ അന്തരീക്ഷമുണ്ടാക്കിയിട്ടുണ്ടെന്ന് തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ പറഞ്ഞു.












Click it and Unblock the Notifications