രാമചന്ദ്രന്‍നായര്‍ക്ക് ജാമ്യമില്ല
കൊച്ചി: നക്സലൈറ്റ് വര്‍ഗ്ഗീസ് വധക്കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ റിട്ട. സിആര്‍പിഎഫ് കോണ്‍സ്റബിള്‍ പി. രാമചന്ദ്രന്‍നായര്‍ക്ക് കോടതി ജാമ്യം നിരസിച്ചു. ഇദ്ദേഹത്തെ സബ്ജയിലില്‍ റിമാന്റ് ചെയ്തു.
സപ്തംബര്‍ 29വരെയാണ് രാമചന്ദ്രന്‍നായരെ റിമാന്റില്‍ വച്ചിരിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എം.കെ. കുട്ടികൃഷ്ണന്‍ റിമാന്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ കേസിലെ രണ്ടാംപ്രതി റിട്ട. ഐ.ജി. കെ. ലക്ഷ്മണ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇതിനാല്‍ ലക്ഷ്മണയെ 25,000 രൂപയുടെ ജാമ്യബോണ്ടില്‍ വിട്ടയച്ചു. റിട്ട. ഡിജിപി പി. വിജയനും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
തിരുനെല്ലി വനത്തില്‍ 1970 ഫിബ്രവരി 18ന് നക്സല്‍ വര്‍ഗീസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് രാമചന്ദ്രന്‍നായര്‍. ഏറ്റുമുട്ടലിലാണ് വര്‍ഗീസ് കൊല്ലപ്പെട്ടതെന്ന ധാരണ തിരുത്തിക്കൊണ്ട് 1998ലാണ് വര്‍ഗ്ഗീസിനെ സംബന്ധിച്ച് രാമചന്ദ്രന്‍നായര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം താന്‍ വര്‍ഗീസിനെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് രാമചന്ദ്രന്‍നായര്‍ നടത്തിയ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications