തോമസ് രാജിവയ്ക്കണം: ശങ്കരന്‍
തിരുവനന്തപുരം: ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ സന്ദര്‍ശിച്ച പ്രശ്നത്തില്‍ മന്ത്രി കെ.വി. തോമസ് രാജിവയ്ക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍.
ലെപ്രസി സ്റാഫ് അസോസിയേഷന്റെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി സപ്തംബര്‍ 16 ചൊവാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ശങ്കരന്‍ പറഞ്ഞു.
തോമസ് രാജിവയ്ക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ ചെയ്യണമെന്നതാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. ഗ്രൂപ്പിലെ അംഗമെന്ന നിലയില്‍ തന്റെ നിലപാടിനും മാറ്റമില്ലെന്ന് ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications