Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എന്‍ഡിപി യുഡിഎഫിനൊപ്പം

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.ഒ. ജോണിനെ വിജയിപ്പിക്കാന്‍ വേണ്ടി എസ്എന്‍ഡിപി പ്രവര്‍ത്തിയ്ക്കും. വിദേശപര്യടനം നടത്തുന്ന വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശപ്രകാരമാണിത്.

പ്രചാരണപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി കണയന്നൂര്‍, ആലുവ, കൊച്ചി, പറവൂര്‍, വൈപ്പിന്‍ യൂണിയന്‍ നേതാക്കളുടെയും പ്രധാനശാഖാപ്രവര്‍ത്തകരുടെയും യോഗം സപ്തംബര്‍ 16 ചൊവാഴ്ച നടക്കും. ബുധനാഴ്ച മുതല്‍ മേഖലകളിലെ കുടുംബയോഗങ്ങള്‍ നടക്കും.

എറണാകുളം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുമെന്നതിനാലാണ് യുഡിഎഫിനെ ജയിപ്പിക്കാന്‍ എസ്എന്‍ഡിപി രംഗത്തിറങ്ങുന്നത്. സംസ്ഥാനഭരണം അട്ടിമറിക്കാന്‍ ചില വിഭാഗം രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ എസ്എന്‍ഡിപി രംഗത്തിറങ്ങുന്നത്. മണ്ഡലത്തില്‍ രണ്ടേക്കാല്‍ ലക്ഷം യോഗം വോട്ടര്‍മാരുണ്ടെന്നാണ് എസ്എന്‍ഡിപിയുടെ കണക്കുകൂട്ടല്‍. വിശ്വനാഥമേനോന് വിജയസാധ്യത ഇല്ലാത്തതിനാല്‍ ഹിന്ദുഐക്യത്തിന്റെ പേരില്‍ മേനോന് വോട്ട് കൊടുക്കേണ്ടെന്നും എസ്എന്‍ഡിപി കണക്ക് കൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+