ഷാരോണ്‍: തോമസ് വിവാദകുരുക്കില്‍
കൊച്ചി: ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ മന്ത്രി കെ. വി. തോമസ് സന്ദര്‍ശിച്ചത് വിവാദമാവുന്നു.
ഷാരോണിന്റെ സന്ദര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിന് യാതൊരു ബന്ധവുമില്ലെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി എം. എം. ഹസ്സന്റെ പ്രസ്താവനയോടെ തോമസ് വിവാദക്കുരുക്കില്‍ പെട്ടിരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഉപദേശ പ്രകാരമാണ് താന്‍ ഷാരോണിനെ സന്ദര്‍ശിച്ചതെന്ന തോമസിന്റെ വിശദീകരണം പ്രശ്നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയോ മുഖ്യമന്ത്രിയുടെ അനുമതി തേടുകയോ ചെയ്യാതിരുന്നത് പ്രോട്ടോകോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കരുണാകര ഗ്രൂപ്പുകാരനായ രാജ്മോഹന്‍ ഉണ്ണിത്താന്‍ തോമസിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഫ്രഞ്ച് ചാരക്കേസില്‍ പെട്ട് മുമ്പും പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയിട്ടുള്ള തോമസിനെതിരെ നടപടി വേണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications