വക്കം കോടതിയുമായി ഇടയുന്നു
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അയച്ച വിവാദത്തിനിടയാക്കിയ ഫാക്സ് സന്ദേശം ഹാജരാക്കാനുള്ള കോടതി ഉത്തരവ് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ നിരാകരിച്ചു.
ധനബില്ലിന്മേല്‍ നടക്കുന്ന ചര്‍ച്ചയ്ക്കെതിരെ ഐ ഗ്രൂപ്പ് എം എല്‍ എമാര്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാരെ പുറത്താക്കിയതായി അറിയിക്കുന്ന ഫാക്സ് സന്ദേശമാണ് കോടതിയില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിക്സണ്‍ എം. ജോസഫ് സ്പീക്കറോട് ആവശ്യപ്പെട്ടത്.
ഭരണഘടന വായിച്ച വിവരമുള്ള ഒരു മജിസ്ട്രേറ്റും സ്പീക്കറോട് അങ്ങനെ ആവശ്യപ്പെടില്ല എന്നാണ് കോടതി ഉത്തരവിനോട് വക്കം പ്രതികരിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഫാക്സ് സന്ദേശം ലഭിച്ചിരുന്നത്. ഇത് ഹാജരാക്കാന്‍ നേരത്തെ കോടതി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടിരുന്നു. ഫാക്സ് സന്ദേശം സ്പീക്കര്‍ക്ക് നല്‍കിയെന്നും പകര്‍പ്പ് സൂക്ഷിച്ചിട്ടില്ലാത്തതിനാല്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍വാഹമില്ലെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ ബോധിപ്പിച്ചു. തുടര്‍ന്നാണ് സന്ദേശം ഹാജരാക്കന്‍ സ്പീക്കറോട് കോടതി ആവശ്യപ്പെടുന്നത്.
ഇതോടെ ഒരിക്കല്‍ കൂടി നിയമനിര്‍മാണസഭയും കോടതിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതെളിഞ്ഞു. ഇതിന് മുമ്പും കോടതിയുമായി വക്കം പുരുഷോത്തമന്‍ ഏറ്റുമുട്ടലിന് തുനിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications