ചാള്‍സ് ശോഭരാജ് കാഠ്മണ്ഡുവില്‍
ദില്ലി: കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭരാജിനെ കാഠ്മണ്ഡുവില്‍ കണ്ടതായി റിപ്പോര്‍ട്ട്. കാഠ്മണ്ഡുവില്‍ നിന്നുള്ള ഒരു പ്രാദേശിക ദിനപത്രമായ ഹിമാലയന്‍ ടൈംസാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഈ പത്രം ചാള്‍സ് ശോഭരാജിന്റെ ഏതാനും ഫൊട്ടോഗ്രാഫുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീല ജീന്‍സും വെള്ളഷര്‍ട്ടും നീല ജാക്കറ്റും നെറ്റിയിലേക്ക് ഇറക്കിവച്ച വെള്ളത്തൊപ്പിയും അണിഞ്ഞ ചാള്‍സ് ശോഭരാജിന്റെ അഞ്ച് ഫൊട്ടോഗ്രാഫുകളാണ് പത്രം പ്രസിദ്ധീകരിച്ചിിരിക്കുന്നത്. ഒരു ഫോണ്ബൂത്തില് നിന്നും പുറത്ത് വന്ന് മോട്ടോര്‍സൈക്കിളില്‍ കയറുമ്പോഴാണ് ഈ ചിത്രങ്ങള്‍ എടുത്തതെന്നും പത്രം അവകാശപ്പെടുന്നു.
ടൂറിസ്റുകളെ കൊലചെയ്യലും മയക്കമരുന്ന ് ഉപയോഗവും ആണ് ചാള്‍സ് ശോഭരാജിനെ വാര്‍ത്തകളില്‍ നിറച്ചത്. 59കാരനായ ഫ്രഞ്ച് പൗരനായ ചാള്‍സ് ശോഭരാജിനെ ആറ് വര്‍ഷം മുമ്പാണ് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തുവിട്ടത്. പക്ഷെ ചാള്‍സ് ശോഭരാജിന്റെ സാഹസികമായ ജീവിതകഥ ഇന്ത്യയില്‍ അദ്ദേഹത്തിന് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചു. ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചാള്‍സിനോട് പെണ്‍കുട്ടികള്‍ പോലും വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു.
ഹോട്ടലില്‍ സി. ശോഭരാജ് ഗുരുമുറ എന്ന പേരിലാണ് ഇദ്ദേഹം മുറിയെടുത്തിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഒരു സിനിമാനിര്‍മ്മാണക്കമ്പനിയുടെ അസിസ്റന്റ് പ്രൊഡ്യൂസര്‍ എന്ന വിലാസത്തിലാണ് ചാള്‍സ് ശോഭരാജ് മുറിയെടുത്തിരിക്കുന്നത്.
ഇദ്ദേഹം കാഠ്മണ്ഡുവിലെ പ്രാദേശിക കാസിനോകളില്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടിരുന്നതായും പത്രം പറയുന്നു. ചൂതുകളി പണ്ടേ ചാള്‍സിന്റെ ദൗര്‍ബല്യമായിരുന്നു. 28 വര്‍ഷം മുമ്പ് രണ്ട് വിദേശ ടൂറിസ്റുകളെ അദ്ദേഹം വധിച്ചത് ചൂതുകളി മൂലമുണ്ടായ കടം തീര്‍ക്കാനാണ്.
പക്ഷെ ഇപ്പോള്‍ ചാള്‍സിന് പുതിയ ദൗത്യങ്ങളാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നേപ്പാളില്‍ നിന്നുള്ള കലാവസ്തുക്കള്‍ വിദേശരാജ്യങ്ങളില്‍ എത്തിക്കുക, ഒരു മിനറല്‍ വാട്ടര്‍ നിര്‍മ്മാണ കമ്പനി സ്ഥാപിക്കുക എന്നിവ ഈ ദൗത്യങ്ങളില്‍ പെടുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications