എഐസിസിയ്ക്കും തോമസില്‍ അതൃപ്തി
ദില്ലി: വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ കണ്ട് ഉപഹാരം നല്‍കിയതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് അതൃപ്തിയുണ്ടെന്നറിയുന്നു.
പലസ്തീന്‍ ജനതക്ക് അനുകൂലമായ വിദേശനയമാണ് കോണ്‍ഗ്രസിനുള്ളതെന്നിരിക്കെ പാര്‍ട്ടി താത്പര്യത്തിന് വിരുദ്ധമായി തോമസ് ഷാരോണിന് ഉപഹാരം നല്‍കിയത് ശരിയായില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം. അനാവശ്യമായ നടപടിയായാണ് തോമസ് ഷാരോണിനെ സന്ദര്‍ശിച്ചതിനെ ഹൈക്കമാന്റ് കാണുന്നത്.
സോണിയാഗാന്ധി ഷാരോണിനെ സന്ദര്‍ശിച്ചത് കോണ്‍ഗ്രസ് നേതാവെന്ന നിലയിലല്ലെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലാണെന്നും ഹൈക്കമാന്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വിദേശരാജ്യ തലവന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയാല്‍ പ്രധാനമന്ത്രിയോടൊപ്പം സ്വീകരിക്കുക എന്ന പ്രതിപക്ഷ നേതാവിന്റെ കടമ മാത്രമാണ് സോണിയാഗാന്ധി നിറവേറ്റിയത്. അതേ സമയം ഒരു സംസ്ഥാനമന്ത്രി ഷാരോണിന് ഉപഹാരം നല്‍കിയ നടപടിയെ ന്യായീകരിക്കാനാവില്ല.
എന്നാല്‍ പാര്‍ട്ടിയെ ബാധിക്കുന്ന വിധത്തില്‍ ഈ വിവാദം വളരില്ലെന്നും ഹൈക്കമാന്റ് വൃത്തങ്ങള്‍ പറഞ്ഞു.












Click it and Unblock the Notifications