പുനരധിവാസത്തില്‍ നിന്ന് പിന്തിരിയണം
കോഴിക്കോട്: മാറാട് പുനരധിവാസം നിര്‍ബന്ധിതമായി നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമന്‍പിള്ള ആവശ്യപ്പെട്ടു.
സപ്തംബര്‍ 17 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാമന്‍പിള്ള.
എല്ലാ വിഭാഗം ജനങ്ങളുടെയും വിശ്വാസം നേടിയെടുത്ത ശേഷമേ മാറാട് പുനരധിവാസത്തിന് നീക്കങ്ങള്‍ നടത്താവൂ. എ. കെ. ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണെമന്ന താത്പര്യമുള്ളവരാണ് മാറാട് സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് രാമന്‍ പിള്ള പറഞ്ഞു.












Click it and Unblock the Notifications