ഫലം 29ന് ഉച്ചയോടെ
കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പ് ഫലം സപ്തംബര്‍ 29 ഉച്ചയ്ക്ക് 12 മണിയോടെ അറിയാനാവുമെന്ന് ജില്ലാ കളക്ടര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു.
സപ്തംബര്‍ 29 രാവിലെ എട്ട് മണിക്ക് വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍ വോട്ടുകള്‍ ജില്ലാ കളക്ടറേറ്റില്‍ റിട്ടേണിംഗ് ഓഫീസറുടെ സാന്നിധ്യത്തില്‍ എണ്ണും.
പൂര്‍ണമായും ഇലക്ട്രോണിക് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തുന്നത്. അതുകൊണ്ട് ഫലം ഉച്ചയോടെ പ്രഖ്യാപിക്കാനാവും. വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഫലങ്ങള്‍ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടറിലൂടെ കമ്പ്യൂട്ടര്‍ സെന്ററിലേക്ക് അയക്കും. ക്രോഡീകരിച്ച ഫലം ലഭ്യമാക്കാനുള്ള സംവിധാനം നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ്് സെന്റര്‍ വഴി ഏര്‍പ്പെടുത്തും.
വിവിധ കേന്ദ്രങ്ങളിലെ അസിസ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ നിയോഗിച്ചതായി കളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications