കൊച്ചിയില്‍ ഡോക്ടര്‍മാരുടെ സമ്മേളനം
ചെന്നൈ: വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന അന്താരാഷ്ട്രസമ്മേളനം കൊച്ചിയില്‍ സപ്തംബര്‍ 26ന് നടക്കും.
ടിബി, മലേറിയ, എയ്ഡ്സ് എന്നീ പകര്‍ച്ചവ്യാധി രോഗങ്ങള്‍ക്ക് സാധ്യമായ പരിഹാരമാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കാനാണ് ഈ സമ്മേളനം. ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സയന്‍സസ് അക്കാദമി(ഐഎംഎസ്എ)യുടെ മൂന്ന് ദിവസം നീളുന്ന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് ഈ സമ്മേളനം.
ഐഎംഎസ്എ പ്രസിഡന്റ് ഡോ. കെ. ജഗദീശന്‍ ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. പകര്‍ച്ചവ്യാധികളല്ലാത്ത ഡയബറ്റിസ്, ഹൃദ്രോഗം, ആന്‍ജൈന, മസ്തിഷ്കാഘാതം എന്നീ രോഗങ്ങള്‍ പകര്‍ച്ചവ്യാധികളെപ്പോലെ ഇപ്പോള്‍ പടരുന്നതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications