ഷാരോണിനെ കണ്ടത് സര്‍ക്കാര്‍ അറിയാതെ
കൊച്ചി: ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിന് വിനോദസഞ്ചാരമന്ത്രി കെ. വി. തോമസ് ഉപഹാരം കൊടുത്തതിനോട് മുസ്ലിം ലീഗിന് യോജീക്കാനാവില്ലെന്ന് വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി.
സംസ്ഥാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ അറിവോടയല്ല തോമസ് ഷാരോണിനെ കണ്ടതെന്ന് കുഞ്ഞാലിക്കുട്ടി മീറ്റ് ദ പ്രസ് പരിപാടിയില്‍ വ്യക്തമാക്കി.
പലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ഷാരോണിനെ സ്വീകരിച്ചത് അംഗീകരിക്കാനാവില്ല. സര്‍ക്കാര്‍ വളരെ വൈകിയാണ് ഇക്കാര്യം അറിഞ്ഞത്. എങ്കിലും ഇക്കാര്യത്തില്‍ താന്‍ വിവാദത്തിനില്ല.
സ്വന്തം ഇഷ്ടപ്രകാരമാവാം തോമസ് ഷാരോണിനെ കാണാന്‍ പോയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications