പുനരധിവാസ തീയതി തീരുമാനിച്ചില്ല
കോഴിക്കോട്: മാറാട് പുനരധിവാസം തുടങ്ങുന്നതിനുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പുനരധിവാസത്തിന്റെ ചുമതലയുള്ള പൊതുഭരണ സെക്രട്ടറി കെ. കെ. വിജയകുമാര്‍ പറഞ്ഞു.
മാറാട് പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി കോഴിക്കോട്ടെത്തിയ പൊതുഭരണ സെക്രട്ടറി സപ്തംബര്‍ 17 ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ബുധനാഴ്ച വിജയകുമാര്‍ ജില്ലാ അധികൃതരുമായി ചര്‍ച്ച നടത്തി. ഗസ്റ് ഹൗസില്‍ രാവിലെ പത്തരയോടെ ചര്‍ച്ച തുടങ്ങി. ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ്, അഡീഷണല്‍ ഡി ജി പി സുകുമാരന്‍ നായരര്‍ എന്നിവരുമായി ചര്‍ച്ച ചെയ്ത് അദ്ദേഹം കാര്യങ്ങള്‍ വിലയിരുത്തി.












Click it and Unblock the Notifications