പാലില്‍ ബാക്ടീരിയയും രാസപദാര്‍ഥങ്ങളും
കൊച്ചി: സംസ്ഥാനത്ത് വിപണിയിലെത്തുന്ന പാക്കറ്റ് പാലില്‍ ആരോഗ്യത്തിന് ഹാനികരമാം വിധത്തില്‍ രാസപദാര്‍ഥങ്ങളും ബാക്ടീരിയയും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം കേരള സര്‍വകലാശാലയുടെ കോളജ് ഒഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പല പാല്‍ സാമ്പിളുകളിലും ഉയര്‍ന്ന തോതില്‍ ബാക്ടീരിയയും സോപ്പുപൊടി പോലുള്ള രാസപദാര്‍ഥങ്ങളുമുണ്ടെന്ന് കണ്ടെത്തി.
സംസ്ഥാനത്ത് വിപണിയിലെത്തുന്ന 56 ബ്രാന്റുകളില്‍ ഭൂരിഭാഗവും ഗുണനിലവാരം പുലര്‍ത്താത്തതാണെന്നാണ് കണ്ടെത്തല്‍. വിസര്‍ജ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന കോളിഫോം കൂടിയ തോതില്‍ ചില പാല്‍ സാമ്പിളുകളില്‍ കണ്ടു. ഇത്തരം പാല്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്.
ഇ-കോളി, സ്റൈഫൈലോ കോക്കസ് ഓറിയസ് തുടങ്ങിയ രാസപദാര്‍ഥങ്ങള്‍ പാലില്‍ കണ്ടെത്തി. ഈ രാസപദാര്‍ഥങ്ങള്‍ ശരീരത്തിനുള്ളിലെത്തുന്നത് പല രോഗങ്ങള്‍ക്കും കാരണമാവും.
പാലിന്റെ കൊഴുപ്പ് കൂട്ടാനായി അമോണിയം സള്‍ഫേറ്റും സോപ്പുപൊടിയും ഉപയോഗിക്കുന്നതായി പഠനത്തില്‍ തെളിഞ്ഞു. കര്‍ഷകരില്‍ നിന്നും സൊസൈറ്റികളില്‍ നിന്നും ശേഖരിച്ച പാലിലും രാസപദാര്‍ഥങ്ങളുടെ അളവ് വളരെ കൂടിയതായിരുന്നു.
പാസ്ചറൈസേഷന് ശേഷവും ബാക്ടീരിയയുടെ തോത് ഉയര്‍ന്ന തോതില്‍ കാണുന്നത് പാസ്ചറൈസേഷന് ശേഷം പാല്‍ കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിക്കാത്തതാവാമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ഷകരില്‍ നിന്നും മറ്റും ശേഖരിക്കുന്ന പാലില്‍ ബാക്ടീരിയയുടെ അംശം വളരെ കൂടിയതും പാക്ചറൈസേഷന് ശേഷവും പാലില്‍ ബാക്ടീരിയയുടെ സാന്നിധ്യം കാണുന്നതിന് കാരണമാവാം.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പാല്‍ സാമ്പിള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. കേരളത്തിലെ പാല്‍ സംസ്കരണ യൂണിറ്റുകളുടെ ഗുണനിലവാരനിയന്ത്രണ സംവിധാനം മെച്ചപ്പെടുത്തണമെന്ന് പഠന റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്.












Click it and Unblock the Notifications