ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയെന്ന് പരാതി
തലശേരി: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അയല്‍ക്കാരന്‍ പലവട്ടം മാനഭംഗപ്പെടുത്തിയതായി വീട്ടമ്മ തലശേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കി.
രണ്ട് കുട്ടികളുടെ അമ്മയായ ഇരുപത്തിനാലുകാരിയായ യുവതി ചക്കരക്കല്‍ വേശാല സ്വദേശി സജീവനെ(28)തിരെയാണ് പരാതി നല്‍കിയത്. യുവതിയുടെ അയല്‍ക്കാരനും ബന്ധുവുമായ സജീവന്‍ കണ്ണൂര്‍ ഡി എസ് സി സെന്ററിലെ സൈനികനാണ്.
2001 മാര്‍ച്ച് 31നാണ് സജീവന്‍ തന്നെ ആദ്യമായി ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സജീവന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടികളും പ്രായമായ അമ്മയും മാത്രമുള്ളപ്പോഴാണ് സജീവന്‍ വീട്ടിലെത്തിയത്.
പ്രശ്നമാവുമെന്ന് കരുതി ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചില്ല. ചക്കരക്കല്ല് പൊലീസില്‍ പരാതി നല്‍കിയെങ്കിലും സജീവനെ കസ്റഡിയിലെടുത്ത് വെറുതെ വിടുകയായിരുന്നു.
പിന്നീട് മൂന്ന് പ്രാവശ്യം കൂടി തന്നെ സജീവന്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. സജീവനതിരെ കേസുണ്ടെന്ന് കരുതി വീണ്ടും പരാതിപ്പെട്ടില്ല. എന്നാല്‍ സജീവനെതിരെ കേസെടുത്തിട്ടില്ലെന്ന് പിന്നീടാണറിഞ്ഞത്.
ഇതിനിടെ വിവരമറിഞ്ഞ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു. ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ താന്‍ പ്രസവിച്ചു. പ്രസവിച്ച് നാല്പതാംദിവസം കുട്ടി മരിച്ചുപോയെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ച കോടതി കേസ് സപ്തംബര്‍ 25ലേക്ക് മാറ്റിവച്ചു.












Click it and Unblock the Notifications