Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചുവരുന്നവരെ സംരക്ഷിക്കും: ഉമ്മന്‍ചാണ്ടി

കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ തിരിച്ചുവന്ന് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി ശ്രമിച്ചാല്‍ അവരെ സംരക്ഷിക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി.

സപ്തംബര്‍ 17 ബുധനാഴ്ച എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില വികാരങ്ങളുടെ പേരിലും വ്യക്തിബന്ധത്തിന്റെ പേരിലും ചിലര്‍ എറണാകുളം ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹകരിക്കാതെ വിട്ടുനില്‍ക്കുന്നുണ്ട്. ഈ ഉപതിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം മനസിലാക്കി തിരിച്ചുവരണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

എറണാകുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം. ഒ. ജോണിനെതിരെ കെ. കരുണാകരന്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസില്‍ എന്നും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. എം. ഒ. ജോണ്‍ ആന്റണിയുടെ സ്ഥാനാര്‍ഥിയല്ല, യു ഡി എഫിന്റെ സ്ഥാനാര്‍ഥിയാണ്. കരുണാകരനെ പോലൊരു സീനിയര്‍ നേതാവിനെ സംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊള്ളേണ്ടത് ഹൈക്കമാന്റാണ്.

കോണ്‍ഗ്രസില്‍ ആരെയും ഒതുക്കാനുള്ള ശ്രമമുണ്ടാവില്ല. സംഘടനാ തിരഞ്ഞെടുപ്പ് സമയത്ത് നടക്കേണ്ടതാണെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+