സ്പീക്കര്‍ നോട്ടീസ് കൈപ്പറ്റിയില്ല
തിരുവനന്തപുരം: ഫാക്സ് വിവാദക്കേസില്‍ മജിസ്ട്രേറ്റ് കോടതിയുടെ നോട്ടീസ് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ കൈപ്പറ്റിയില്ല. നോട്ടീസുമായി കോടതിയില്‍ നിന്നെത്തിയ ജീവനക്കാരനെ നിയമസഭാ ജീവനക്കാര്‍ സ്പീക്കറെ കാണാന്‍ പോലും അനുവദിച്ചില്ല.
ഇതേ തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയുടെ പേരില്‍ കോടതി രണ്ടാമതും നോട്ടീസയച്ചിരിക്കുകയാണ്. എന്നാല്‍ കോടതിയുടെ ഒരു നോട്ടീസും ഇതുവരെ തനിക്ക് കിട്ടിയിട്ടില്ലെന്ന് നിയമസഭാ സെക്രട്ടറി കെ.ആര്‍. ഉദയഭാനു പറഞ്ഞു.
കോണ്‍ഗ്രസ് ഐ വിഭാഗത്തിലെ രണ്ടു മന്ത്രിമാരടക്കം അഞ്ച് എംഎല്‍എമാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ ദില്ലിയില്‍ നിന്നയച്ചതായി പറയുന്ന ഫാക്സ് സന്ദേശത്തിന്റെ പകര്‍പ്പ് ഹാജരാക്കാനാണ് കോടതിയുടെ ആവശ്യം. ഇക്കാര്യം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നിക്സണ്‍ എം. ജോസഫ് സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
കോടതിയുടെ ഈ നിര്‍ദേശം സ്പീക്കര്‍ പരസ്യമായി നിരാകരിച്ചു. വിവരമുള്ള ഒരു മജിസ്ട്രേറ്റും അങ്ങിനെ ആവശ്യപ്പെടില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ കോടതിയുടെ നിര്‍ദേശം നിരാകരിച്ചത്. സപ്തംബര്‍ 18നോ അതിന് മുമ്പോ ഫാക്സിന്റെ പകര്‍പ്പ് ഹാജരാക്കാനാണ് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസ് സപ്തംബര്‍ 18 വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിയ്ക്കും.












Click it and Unblock the Notifications