ഇസ്രയേല്വിരുദ്ധപ്രമേയം യുഎസ് തടഞ്ഞു
യുണൈറ്റഡ് നാഷന്‍സ്: പലസ്തീന് നേതാവ് യാസര്‍ അരാഫത്തിനെ നാടുകടത്താനുള്ള ഇസ്രയേല്‍ തീരുമാനത്തെ അപലപിക്കുന്ന യുഎന്‍ പ്രമേയം യുഎസ് വീറ്റോ ചെയ്തു. ഇതുമൂലം ഈ പ്രമേയം പാസായില്ല.
അരാഫത്തിനെതിരായ നടപടിയില്‍ നിന്നും പിന്മാറാന് ഇസ്രയേലിനോട് ആവശ്യപ്പെടുന്നതാണ് ഈ പ്രമേയം. അരാഫത്തിന്റെ ജീവന് ഹാനികരമായ പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കാനും പ്രമേയം ഇസ്രയേലിനോട് ആവശ്യപ്പെടുന്നു.
പക്ഷെ പലസ്തീന് തീവ്രവാദി സംഘടനയായ ഹമാസിന്റെ പ്രവര്‍ത്തികളെ അപലപിച്ചിട്ടില്ലെന്ന കാരണം പറഞ്ഞാണ് യുഎസ് ഈ പ്രമേയത്തെ വീറ്റോ ചെയ്തത്. 15 രാഷ്ട്രങ്ങള്‍ ഈ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ബ്രിട്ടന്, ജര്‍മ്മനി, ബള്‍ഗേറിയ എന്നീ രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ഐക്യരാഷ്ട്രസമിതിയില്‍ ഇതൊരു കറുത്തദിനമാണെന്ന് പിന്നീട് പലസ്തീന് വക്താവ് സായെബ് എറാകത്ത് പറഞ്ഞു. ലോകാഭിപ്രായത്തെ തള്ളിക്കളഞ്ഞ യുഎസിന് ഇനി പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ അര്‍ഹതയില്ലെന്ന് ഐക്യരാഷ്ട്രസമിതിയിലെ പലസ്തീന് നിരീക്ഷകന് നാസര്‍ അല്‍-കിദ്വ പറഞ്ഞു. ഈ വീറ്റോയിലൂടെ കാര്യങ്ങള്‍ വീണ്ടും സങ്കീര്‍ണ്ണമാകുകയാണെന്ന് സിറിയയുടെ പ്രതിനിധി പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications