Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി രാജിവച്ചേയ്ക്കുമെന്ന് അഭ്യൂഹം

ദില്ലി: ബാബറി മസ്ജിദ് തകര്‍ത്തകേസില്‍ കോടതി ഗൂഡാലോചനാക്കുറ്റം ചുമത്തിയാല്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി രാജിവച്ചേയ്ക്കുമെന്ന് അഭ്യൂഹം. സപ്തംബര്‍ 19 വെള്ളിയാഴ്ചയാണ് റായ്ബറേലി കോടതി കേസില്‍ വിധി പറയുക.

അതേ സയമം ഊഹാപോഹം അടിസ്ഥാനരഹിതമാണെന്ന് ബിജെപി വക്താവ് മുക്താര്‍ അബാസ് നഖ്വി പറഞ്ഞു. അയോധ്യവിഷയം വീണ്ടും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സജീവമാക്കാന്‍ ബിജെപി ആലോചിക്കുന്നുണ്ട്. ഉപപ്രധാനമന്ത്രി പദം ഉപേക്ഷിച്ച്, പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് അദ്വാനി തന്നെ അയോധ്യാവിഷയം സജീവമാക്കണമെന്ന് ബിജെപിയില്‍ ഒരു പക്ഷം ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

ഉപപ്രധാനമന്ത്രി പദവി രാജിവച്ച് അദ്വാനിയുടെ നേതൃത്വത്തില്‍ അയോധ്യാക്ഷേത്രത്തിന് വേണ്ടി ഒരു രഥയാത്ര നടത്തിയാല്‍ പാര്‍ട്ടിക്ക് അത് അനുഗുണമാകുമെന്ന് വിഎച്ച്പി നിര്‍ദേശിക്കുന്നു. ബാബറി മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പര്യവേക്ഷണത്തില്‍ കണ്ടെത്തിയതിനാല്‍ ക്ഷേത്രനിര്‍മ്മാണത്തിന് വാദിക്കുന്നതില്‍ അപാകതയില്ലെന്നും വിഎച്ച്പി കണക്കുകൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+