മായാവതിയ്ക്കെതിരെ കേസെടുക്കാന്‍ സുപ്രീംകോടതി
ദില്ലി: താജ് അഴിമതിക്കേസില്‍ മുന്‍ യുപി മുഖ്യമന്ത്രി മായാവതിയ്ക്കെതിരെ കേസെടുക്കാന്‍ സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടു. സപ്തംബര്‍ 18 വ്യാഴാഴ്ചയാണ് സുപ്രീംകോടതി ഈ വിധി പുറപ്പെടുവിച്ചത്.
സപ്തംബര്‍ 11ന് ഈ കേസ് സംബന്ധിച്ച് സിബിഐ സുപ്രീംകോടതിയില്‍ അന്തിമഅന്വേഷണറിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
മായാവതിയുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന നസീമുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെയും കേസെടുക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 175 കോടിയുടെ താജ് ഹെറിറ്റേജ് കോറിഡോര്‍ പദ്ധതിയുടെ പേരില്‍ കോടികളുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ഈ ആരോപണത്തെ തുടര്‍ന്നാണ് മായാവതി സര്‍ക്കാര്‍ നിലംപതിച്ചത്.
മുന്‍ യുപി ചീഫ് സെക്രട്ടറി ഡി.എസ്. ബഗ്ഗ, കേന്ദ്ര പരിസ്ഥിതി സെക്രട്ടറി കെ.സി. മിശ്ര, മായാവതിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എല്‍. പുനിയ, സംസ്ഥാന പരിസ്ഥിതി സെക്രട്ടറി ആര്‍.കെ. ശര്‍മ്മ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യാനും സുപ്രീംകോടതി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റിസുമാരായ എം.ബി. ഷാ, ബി.എന്‍. അഗര്‍വാള്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications