മുതിര്‍ന്നവര്‍ക്ക് വിമാനയാത്രയില്‍ ഇളവ്
നെടുമ്പാശേരി: യുഎസ്, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വിമാനയാത്രയില്‍ എയര്‍ ഇന്ത്യ ഇളവ് പ്രഖ്യാപിച്ചു. 65 വയസ്സ് കഴിഞ്ഞ പുരുഷന്മാര്‍ക്കും 60 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്കുമാണ് ഇളവ് ലഭിയ്ക്കുക. 2004 മാര്‍ച്ച് 31 വരെ ഇളവുണ്ടാകും. എന്നാല്‍ 2004 ജനവരി ഒന്നുമുതല്‍ 31 വരെ ഈ ഇളവ് ഉണ്ടാകില്ല.
കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്ക്, ചിക്കാഗോ എന്നിവിടങ്ങളിലേക്കുള്ള മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റിന് 42,000 രൂപ നല്കിയാല്‍ മതിയാവും. നാലുമാസമാണ് ടിക്കറ്റിന്റെ കാലാവധി. ആറുമാസം കാലാവധിയുള്ള ടിക്കറ്റിന് 46,000 രൂപ നല്കണം. നേരത്തെ ഇത് യഥാക്രമം 54,500 രൂപയും 58,500രൂപയും ആയിരുന്നു. യുഎസിലെ മറ്റ് നഗരങ്ങളിലേക്കും ഇതേ സൗജന്യം ലഭിയ്ക്കും.
ലണ്ടന്‍, പാരിസ്, ഫ്രാങ്ക്ഫര്‍ട്ട്, വിയന്ന, സൂറിച്ച് എന്നിവിടങ്ങളില്‍ പോയി നാല് മാസത്തിനുള്ളില്‍ മടങ്ങുന്നവര്‍ക്ക് മടക്കയാത്ര ടിക്കറ്റുള്‍പ്പെടെ 30,500 രൂപയും ആറ് മാസത്തിനുള്ളില്‍ മടങ്ങുന്നവര്‍ക്ക് 34,500 രൂപയും നല്കിയാല്‍ മതി. നേരത്തെ ഈ ടിക്കറ്റ് നിരക്കുകള്‍ യഥാക്രമം 39,000 രൂപയും 43,000 രൂപയും ആയിരുന്നു.












Click it and Unblock the Notifications