Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളജീവനക്കാര്‍ ധര്‍ണ്ണനടത്തി

തിരുവനന്തപുരം: രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവല്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ ജീവനക്കാര്‍ ധര്‍ണ്ണനടത്തി. സപ്തംബര്‍ 18 വ്യാഴാഴ്ച രാവിലെ നടന്ന ധര്‍ണ്ണ തിരുവനന്തപുരം മേയര്‍ പ്രൊഫ. ജെ. ചന്ദ്ര ഉദ്ഘാടനം ചെയ്തു.

എയര്‍പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിലായിരുന്നു ധര്‍ണ്ണ. ഇപ്പോഴത്തെ തീരുമാനപ്രകാരം സപ്തംബര്‍ 25 വരെ റിലേ നിരാഹാരവും 26ന് കൂട്ട അവധിയും എടുക്കാനാണ് തീരുമാനമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

രാജ്യവ്യാപകമായി വിമാനത്താവള ജീവനക്കാര്‍ സമരം നടത്തുന്നുണ്ട്. ദില്ലി, മുംബൈ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ സമരം നടത്തി. 15 മുതല്‍ 20 വരെ ജീവനക്കാരുടെ സംഘങ്ങളാണ് ഓരോ ദിവസവും നിരാഹാരം നടത്തുകയെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി നിതിന്‍ ജാധവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+