നാരാണന്നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി ഓതിക്കന് കുടുംബത്തില്‍പെട്ട പൊട്ടക്കുഴി നാരായണന് നമ്പൂതിരി (43) തിരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രത്തില്‍ ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹം ചുമതലയേല്‍ക്കും. ആറ് മാസത്തേക്കാണ് ഇദ്ദേഹത്തിന്റെ കാലാവധി.
നറുക്കെടുപ്പിലൂടെയാണ് 23 പേരില്‍ നിന്ന് നാരായണന് നമ്പൂതിരിയെ തിരഞ്ഞെടുത്തത്. 30 പേര് മേല്‍ശാന്തിയാവാന്‍ അപേക്ഷിച്ചിരുന്നു. യോഗ്യതാനിര്ണ്ണയത്തിനും കൂടിക്കാഴ്ചയ്ക്കും ശേഷം 23 പേരെ അന്തിമറൗണ്ടിലേക്ക് തിരഞ്ഞെടുത്തു. അവരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ നാരായണന് നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
ഇപ്പോഴത്തെ മേല്‍ശാന്തി താമറ്റൂര്‍ നാരായണന്‍നമ്പൂതിരിയാണ് നറുക്കെടുത്തത്. ക്ഷേത്രത്തിലെ പാരമ്പര്യാവകാശികളാണ് പൊട്ടക്കുഴി ഓതിക്കന്കുടുംബം. നാരായണന് നമ്പൂതിരി 16ാംവയസ്സില്‍ ഗുരുവായൂരപ്പന് പൂജ ചെയ്തുതുടങ്ങി.
കാഞ്ചി ശങ്കരാചാര്യരില്‍ നിന്ന് തന്ത്രരത്നം ബഹുമതി ലഭിച്ച ഇദ്ദേഹം 40ഓളം ക്ഷേത്രങ്ങളില്‍ തന്ത്രിയാണ്. അങ്കമാലി കൈപ്പിള്ളി വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍ അനിത അന്തര്‍ജ്ജനമാണ് ഭാര്യ. മക്കള്‍: അപര്‍ണ, വാസുദേവന്‍, ശ്രീനാഥ് എന്നിവര്‍.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications