Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് പുനരധിവാസം 25ന് ശേഷം

കോഴിക്കോട്: മാറാട് പുനരധിവാസം സപ്തംബര്‍ 25ന് ശേഷം തുടങ്ങാന്‍ സര്‍ക്കാര്‍ തല ഉന്നതയോഗം തീരുമാനിച്ചു. കോഴിക്കോട് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം 25ന് മുമ്പ് സന്ദര്‍ശനം നടത്തുന്നതിനാലാണ് 25ന് ശേഷം പുനരധിവാസം തുടങ്ങാന്‍ തീരുമാനിച്ചത്.

മാറാട് പുനരധിവാസത്തിന്റെ ചുമതലയുള്ള പൊതുഭരണ സെക്രട്ടറി കെ. കെ. വിജയകുമാര്‍ ജില്ലാ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീയതി തീരുമാനിച്ചത്. ജില്ലാ കളക്ടര്‍ ടി. ഒ. സൂരജ്, അഡീഷണല്‍ ഡി ജി പി സുകുമാരന്‍ നായര്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച ചെയ്തിരുന്നു.

അഡീഷണല്‍ ഡിജിപി കെ. സുകുമാരന്‍ നായര്‍ പിന്നീട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. പുനരധിവാസത്തിനെ ആരെങ്കിലും എതിര്‍ത്താല്‍ ബലപ്രയോഗം നടത്താനാണ് പൊലീസ് തീരുമാനമെന്ന് അറിയുന്നു.

വിജയകുമാര്‍ അരയസമാജം പ്രതിനിധികളുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. മാറാട്കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യം അരയസമാജം പ്രതിനിധികള്‍ ആവര്‍ത്തിച്ചു. തങ്ങളുടെ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ പ്രതിനിധി ക്ഷമാപൂര്‍വം കേട്ടെന്ന് അരയസമാജം പ്രവര്‍ത്തകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+