വിഎസ് ഉമ്മന്‍ചാണ്ടിക്കെതിരെ
തിരുവനന്തപുരം: പാമോയില്‍ ഇടപാടിനെതിരെയുളള പോരാട്ടത്തിന്റെ പേരില്‍ കെ. കരുണാകരനോട് മാപ്പ് പറയണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം സംശുദ്ധരാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. സപ്തംബര്‍ 18 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.
കോണ്‍ഗ്രസിലെ എ വിഭാഗം സ്വീകരിച്ചുവരുന്ന രാഷ്ട്രീയ സദാചാരമില്ലായ്മയുടെയും കള്ളത്തരങ്ങളുടെയും പ്രതിരൂപമാണ് ഉമ്മന്‍ചാണ്ടി. പിന്നിലൂടെ പതുങ്ങി വന്ന് കെ. കരുണാകരന്റെ ചങ്കില് കത്തി കുത്തിയിറക്കിയ ശേഷം മുമ്പില്‍ വന്ന് അദ്ദേഹത്തിന്റെ കണ്ണീര് തുടയ്ക്കുന്ന രാഷ്ട്രീയമാണ് ഉമ്മന്‍ചാണ്ടിയും ആന്റണിയും സ്വീകരിച്ചുവരുന്നത്. - വിഎസ് ആരോപിച്ചു.
എറണാകുളം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കള്ളപ്രചാരണം നടത്തി മുതലെടുക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിയ്ക്കുന്നത്. മതഭീകരരുമായി കൂട്ടുചേര്‍ന്ന് കേരളത്തെ ഭ്രാന്താലയമാക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയും കൂട്ടരും ശ്രമിക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന ജനവികാരത്തില്‍ കെ. കരുണാകരന് പങ്കാളിയായാല്‍ പ്രതിപക്ഷം അതിനെ സ്വാഗതം ചെയ്യും. - വിഎസ് അഭിപ്രായപ്പെട്ടു.
പാമോയില്‍ അഴിമതി ഇടപാട് രേഖകള്‍ സഹിതം ഞാന്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അന്ന് ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അന്ന് പാമോയില്‍ കേസിന്റെ പേരില്‍ നിയമസഭ ഇളകിമറിഞ്ഞപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ രക്ഷിയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെറുവിരലനക്കിയില്ല. പകരം പാമോയിലില്‍ തെന്നി കരുണാകരന് വീഴുമെന്ന് ചില പ്രമുഖ എ വിഭാഗം നേതാക്കള്‍ കേരളമങ്ങോളമിങ്ങോളം പ്രസംഗിച്ചു നടക്കുകയായിരുന്നു. - വിഎസ് പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications