കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് ഉമ്മന്‍ചാണ്ടിക്കെതിരെ

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: പാമോയില്‍ ഇടപാടിനെതിരെയുളള പോരാട്ടത്തിന്റെ പേരില്‍ കെ. കരുണാകരനോട് മാപ്പ് പറയണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം സംശുദ്ധരാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സപ്തംബര്‍ 18 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്.

കോണ്‍ഗ്രസിലെ എ വിഭാഗം സ്വീകരിച്ചുവരുന്ന രാഷ്ട്രീയ സദാചാരമില്ലായ്മയുടെയും കള്ളത്തരങ്ങളുടെയും പ്രതിരൂപമാണ് ഉമ്മന്‍ചാണ്ടി. പിന്നിലൂടെ പതുങ്ങി വന്ന് കെ. കരുണാകരന്റെ ചങ്കില്‍ കത്തി കുത്തിയിറക്കിയ ശേഷം മുമ്പില്‍ വന്ന് അദ്ദേഹത്തിന്റെ കണ്ണീര്‍ തുടയ്ക്കുന്ന രാഷ്ട്രീയമാണ് ഉമ്മന്‍ചാണ്ടിയും ആന്റണിയും സ്വീകരിച്ചുവരുന്നത്. - വിഎസ് ആരോപിച്ചു.

എറണാകുളം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കള്ളപ്രചാരണം നടത്തി മുതലെടുക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിയ്ക്കുന്നത്. മതഭീകരരുമായി കൂട്ടുചേര്‍ന്ന് കേരളത്തെ ഭ്രാന്താലയമാക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയും കൂട്ടരും ശ്രമിക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന ജനവികാരത്തില്‍ കെ. കരുണാകരന്‍ പങ്കാളിയായാല്‍ പ്രതിപക്ഷം അതിനെ സ്വാഗതം ചെയ്യും. - വിഎസ് അഭിപ്രായപ്പെട്ടു.

പാമോയില്‍ അഴിമതി ഇടപാട് രേഖകള്‍ സഹിതം ഞാന്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അന്ന് ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. അന്ന് പാമോയില്‍ കേസിന്റെ പേരില്‍ നിയമസഭ ഇളകിമറിഞ്ഞപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ രക്ഷിയ്ക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെറുവിരലനക്കിയില്ല. പകരം പാമോയിലില്‍ തെന്നി കരുണാകരന്‍ വീഴുമെന്ന് ചില പ്രമുഖ എ വിഭാഗം നേതാക്കള്‍ കേരളമങ്ങോളമിങ്ങോളം പ്രസംഗിച്ചു നടക്കുകയായിരുന്നു. - വിഎസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X